മഡ്രിഡ്: ലാലിഗയെ നയിക്കാന്‍ വീണ്ടും ഹാവിയര്‍ ടെബാസ്. നാലാം തവണയാണ് ടെബാസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. പ്രസിഡന്റ് സ്ഥാനത്തേക്ക് ഇത്തവണ ടെബാസിന് എതിരുണ്ടായിരുന്നില്ല. കാലാവധി അവസാനിക്കുംമുമ്പ് രാജിവെച്ചാണ് ടെബാസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ലാലിഗയിലെ ക്ലബ്ബുകളായ റയല്‍ മഡ്രിഡിനും ബാഴ്സലോണയ്ക്കും അനഭിമതനാണെങ്കിലും ചെറുകിട ക്ലബ്ബുകളുടെ പിന്തുണയാണ് ടെബാസിന്റെ കരുത്ത്.
മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ടെബാസിന്റെ മൂന്നാം ടേമില്‍ ഏറെ വിവാദങ്ങളും വിമര്‍ശനങ്ങളുമുണ്ടായി. 2013-ലാണ് ആദ്യമായി ടെബാസ് ലാലിഗയുടെ പ്രസിഡന്റായത്. 2019-ല്‍ മൂന്നാം തവണയും പ്രസിഡന്റായി. യൂറോപ്യന്‍ സൂപ്പര്‍ ലീഗ് വിഷയത്തില്‍ യൂറോപ്യന്‍ കോടതിയുടെ വിധി ഡിസംബര്‍ 25-ന് വരാനിരിക്കെയാണ് ടെബാസ് വീണ്ടും സ്പാനിഷ് ഫുട്ബോളിനെ നിയന്ത്രിക്കാനെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക