പത്തനംതിട്ട: ശബരിമലയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം. മുപ്പതിലേറെ പേർക്ക് പരിക്കുണ്ട്. തീർഥാടകർ സഞ്ചരിച്ച വാഹനങ്ങളാണ് കൂട്ടിയിടിച്ചത്.
ചാലക്കയത്തിനും നിലയ്ക്കലിനുമിടയ്ക്ക് ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവർ കോട്ടയം മെഡിക്കൽ കോളജിലും പത്തനംതിട്ട ജനറൽ ആശുപത്രിയിലും ചികിത്സയിലാണ്.
അപകടത്തിന്റെ കാരണം വ്യക്തമല്ല. ചാലയ്ക്കൽ കഴിഞ്ഞ് ഒരു കയറ്റവും വളവുമുള്ള സ്ഥലത്ത് വച്ചായിരുന്നു അപകടം. ഈ ഭാഗത്ത് റോഡിന് വീതി കുറവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക