പത്തനംതിട്ട: ശബരിമലയിൽ 12 വയസുകാരി കുഴഞ്ഞുവീണു മരിച്ചു. തമിഴ്നാട് സ്വദേശിനി പദ്മശ്രീയാണ് വൈകീട്ട് 5 മണിക്ക് അപ്പാച്ചിമേട്ടിൽ മരിച്ചത്. കുഴഞ്ഞ് വീണ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ചെറിയ പ്രായം മുതൽ തന്നെ കുട്ടിക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നു. ഇതാണ് മരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. മൃതദേഹം പമ്പ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക