നായകൾ കൂടെയുണ്ടെങ്കിൽ ഡിമെൻഷ്യ( മാനസിക തകരാറുകൾ ഉണ്ടാക്കുന്ന രോഗങ്ങൾ) കുറയ്ക്കാൻ സഹായിക്കുന്നുവെന്ന് പുതിയ പഠനം. വളർത്തു നായകൾ കൈവശമുള്ളവരിൽ ജപ്പാനിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.
ഒരു സുഹൃത്തിനെ പോലെ നായകളെ ഒപ്പംകൊണ്ട് നടക്കുന്നവരിൽ അൽഷിമേഴ്സ് രോഗം വരുന്നത് ഒരു പരിധി വരെ തടയാൻ സഹായിക്കുന്നു. പ്രായമായവരിൽ പൊതുവെ കണ്ടു വരുന്ന രോഗമാണ് മറവി രോഗം. എന്നാൽ നായകളെ വളർത്തുന്നവരിൽ ഈ രോഗത്തിനുള്ള സാധ്യത കുറവാണെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി.
പഠനങ്ങൾ പ്രകാരം നായകൾക്കൊപ്പം സമയം ചെലവഴിക്കുന്നത് പ്രായമായവരിൽ സമ്മർദ്ദം കുറച്ച് മാനസിക ഉന്മേഷം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇവയ്ക്കൊപ്പം സമയം ചെലവഴിച്ചാൽ ശാരീരിക പ്രവർത്തനങ്ങളും സാമൂഹിക പ്രതിബദ്ധതയും വർദ്ധിപ്പിക്കുന്നുവെന്നും ശാത്രസ്ജ്ഞർ കണ്ടെത്തി.
വളർത്തു മൃഗങ്ങളെ പരിപാലിക്കുന്നത് ദേഷ്യം, സങ്കടം തുടങ്ങിയ വികാരങ്ങൾ നിയന്ത്രിച്ച് നിർത്തി സന്തോഷമേകാൻ സഹായകരമാണെന്നാണ് ജപ്പാനിൽ നിന്നുള്ള ശാസ്ത്രജ്ഞൻ ഡോർഡിയുടെ അഭിപ്രായം.
വളർത്തു നായകൾക്കൊപ്പം ദിവസവും നടക്കാനിറങ്ങുന്നതു വഴി മനസിനും ശരീരത്തിനും ഉന്മേഷം നൽകുന്നു. വളർത്തു മൃഗങ്ങളുമായുള്ള ഇടപെടലുകൾ കോർട്ടിസോളിന്റെ അളവ് കുറയ്ക്കുകയും ഓക്സിടോക്സിന്റെ ഉത്പാദനം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് മറവിരോഗങ്ങൾ പോലുള്ളവ തടയാൻ ഏറെ പ്രധാനമാണെന്നും പഠനം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക