ക്രിസ്തുമസ് പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചപ്പോൾ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് നിരാശ. സംസ്ഥാനത്ത് ഡിസംബർ 12നാണ് ക്രിസ്തുമസ് പരീക്ഷകൾ ആരംഭിക്കുന്നത്.
ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് 21ന് പരീക്ഷ അവസാനിക്കുമ്പോൾ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് പരീക്ഷ അവസാനിക്കുന്നത് ഡിസംബർ 22നാണ്. ക്രിസ്തുമസ് ആഘോഷ പരിപാടികൾക്കുള്ള അവസരമാണ് ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് ഇതുമൂലം നഷ്ടമാകുന്നത്.
കുട്ടികൾക്ക് ക്രിസ്തുമസ് ആഘോഷത്തിന് സമയം ലഭ്യമാക്കാതെ തയ്യാറാക്കിയ പരീക്ഷ ടൈംടേബിൾ പുതുക്കണമെന്ന് അധ്യാപകർ ആവശ്യപ്പെടുകയും ചെയ്തു. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾ ഉള്ള സ്കൂളുകളിൽ ക്രിസ്തുമസ് പരിപാടികളുമായി ഹൈസ്കൂൾ വിദ്യാർത്ഥികൾ ആഘോഷിക്കുമ്പോൾ ഹയർസെക്കൻഡറി വിദ്യാർത്ഥികൾ പരീക്ഷ ചൂടിൽ ആയിരിക്കും.
ഹയർസെക്കൻഡറി ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് ഡിസംബർ 22ന് ഉച്ചകഴിഞ്ഞ് രണ്ടു മുതൽ ബയോളജി, പൊളിറ്റിക്കൽ സയൻസ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഇലക്ട്രോണിക്സ്, സംസ്കൃത സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ പരീക്ഷ നടക്കുമ്പോൾ രാവിലെ രണ്ടാം വർഷ വിദ്യാർത്ഥികൾക്ക് എക്കണോമിക്സ്, ഇലക്ട്രോണിക് സിസ്റ്റംസ് എന്നിവയുടെ പരീക്ഷയാണ് നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക