കാണാന്‍ ആകര്‍ഷകമായി തോന്നും പോലെ തന്നെ ഏറെ ആരോഗ്യഗുണങ്ങളുള്ള ഫലമാണ് ഡ്രാഗണ്‍ഫ്രൂട്ട്. വിറ്റാമിന്‍ സി, എ മഗ്നീഷ്യം, കാത്സ്യം, അയണ്‍ എന്നിവയാല്‍ സമ്പന്നമാണിത്. രാവിലത്തെ പ്രഭാത ഭക്ഷണമായി ഡ്രാഗണ്‍ഫ്രൂട്ട് ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ വളരെ മികച്ച ഫലമാണിത്.
രക്തസമ്മര്‍ദ്ദവും കൊളസ്ട്രോള്‍ ലെവലും കുറച്ച് ഡ്രാഗണ്‍ ഫ്രൂട്ട് ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഇത് രക്തം കട്ടിയാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. ഡ്രാഗണ്‍ ഫ്രൂട്ട് പ്രൊബയോട്ടിക്സുകളുടെ നല്ല ഉറവിടമാണ്. ഇത് ദഹനപ്രശ്നങ്ങള്‍ മാറ്റാനും മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാനും സഹായിക്കും. ഡ്രാഗണ്‍ ഫ്രൂട്ടില്‍ ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് നിഗ്നളുടെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
ഡ്രാഗണ്‍ ഫ്രൂട്ടില്‍ മഗ്നീഷ്യം ഉയര്‍ന്ന അളവില്‍ തന്നെ അടങ്ങിയിട്ടുണ്ട്. മഗ്നീഷ്യം എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ നിങ്ങളെ സഹായിക്കും. ഡ്രാഗണ്‍ ഫ്രൂട്ടില്‍ ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത്ഫ്രീറാഡിക്കലുകളെ നശിപ്പിക്കുകയും ക്യാന്‍സര്‍ പ്രതിരോധിക്കുകയും ചെയ്യുമെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്.
ഡ്രാഗണ്‍ ഫ്രൂട്ടില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് ദീര്‍ഘനേരം വിശപ്പ് തോന്നാതിരിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ഡ്രാഗണ്‍ ഫ്രൂട്ടിന്റെ ഗ്ലൈസീമിക്ക് ഇന്‍ഡക്സ് വളരെ കുറവാണ്, അതിനാല്‍ തന്നെ പ്രമേഹ രോഗികള്‍ക്ക് കഴിക്കാന്‍ പറ്റുന്ന ഒരു പഴം കൂടിയാണ് ഇത്. ചര്‍മ്മത്തിന് തിളക്കം ലഭിക്കാനു ഡ്രാഗണ്‍ ഫ്രൂട്ട് കഴിക്കുന്നത് സഹായിക്കും. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സിയാണ് ഇതിന് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക