കല്‍പ്പറ്റ: വയനാട്ടിൽ കടുവയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. ബത്തേരിയില്‍ പ്രജീഷ് (36) ആണ് മരിച്ചത്. വാകേരി മൂടക്കൊല്ലിയിലാണ് സംഭവം.
വൈകീട്ട് നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. വയലില്‍ പാതിഭക്ഷിച്ച നിലയിലായിരുന്നു പ്രജീഷിന്റ മൃതദേഹം.
വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. കടുവയുടെ ആക്രമണത്തിലാണ് യുവാവ് കൊല്ലപ്പെട്ടതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക