ഡല്‍ഹി: സൂര്യന്റെ ഫുള്‍ ഡിസ്ക് ചിത്രങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ. ഇന്ത്യയുടെ പ്രഥമ സൗരദൗത്യമായ ആദിത്യ- എല്‍1 പകര്‍ത്തിയ ചിത്രങ്ങളാണ് ഐഎസ്ആര്‍ഒ പുറത്തുവിട്ടിരിക്കുന്നത്. പേടകത്തിലെ സോളാര്‍ അള്‍ട്രാവയലറ്റ് ഇമേജിങ് ടെലിസ്കോപ്പ് (എസ്യുഐടി) ഉപകരണമാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്.
200- 400 നാനോമീറ്റര്‍ തരംഗദൈര്‍ഘ്യ ശ്രേണിയില്‍ പകര്‍ത്തപ്പെട്ടവയാണ് ഈ ചിത്രങ്ങള്‍. 11 വ്യത്യസ്ത സയന്റിഫിക് ഫില്‍ട്ടറുകള്‍ ഉപയോഗിച്ചാണ് എസ്യുഐടി സൂര്യന്റെ ഫോട്ടോസ്ഫിയറിന്റെയും ക്രോമോസ്ഫിയറിന്റെയും ചിത്രങ്ങള്‍ പകര്‍ത്തിയത്. കഴിഞ്ഞ മാസം 20 നാണ് എസ്യുഐടി ദൂരദര്‍ശിനി ഓണ്‍ ചെയ്തത്. നവംബര്‍ 20-നാണ് എസ്യുഐടി ദൂരദര്‍ശിനി ഓണ്‍ ചെയ്തത്. വിജയകരമായ പ്രീ കമ്മീഷനിങ്ങിനെത്തുടര്‍ന്ന് എസ്യുഐടി ഡിസംബര്‍ ആറിന് ആദ്യ ലൈറ്റ് സയന്‍സ് ചിത്രങ്ങള്‍ പകര്‍ത്തി.
സിഎ രണ്ട് എച്ച് ഒഴികെയുള്ള 200-400 നാനോ മീറ്റര്‍ തരംഗദൈര്‍ഘ്യത്തിലുള്ള സൂര്യന്റെ ആദ്യ പൂര്‍ണ-ഡിസ്ക് ചിത്രവും ഇതില്‍ ഉള്‍പ്പെടുന്നു. സിഎ രണ്ട് എച്ച് തരംഗദൈര്‍ഘ്യത്തിലുള്ള സൂര്യന്റെ ഫുള്‍ ഡിസ്ക് ചിത്രം നേരത്തെ മറ്റു ഒബ്സര്‍വേറ്ററികള്‍ പകര്‍ത്തിയിരുന്നു.
ഇപ്പോള്‍ പുറത്തുവന്ന ചിത്രങ്ങളില്‍ സൗരപ്രഭാ മണ്ഡലം (ഫോട്ടോസ്പിയര്‍), ക്രോമോസ്ഫിയര്‍, സൂര്യകളങ്കങ്ങള്‍, പ്ലേഗ് (സൂര്യന്റെ ഏറ്റവും പ്രകാശമുളള ഭാഗം), ശാന്തമായ സൂര്യപ്രദേശങ്ങള്‍, ഫിലമെന്റുകള്‍, ലിംബ് ഡാര്‍ക്കനിങ് തുടങ്ങിയവ വ്യക്തമായി കാണാന്‍ സാധിക്കും. സൂര്യന്റെ ഫോട്ടോസ്ഫിയറിന്റെയും ക്രോമോസ്ഫിയറിന്റെയും സങ്കീര്‍ണമായ വിശദാംശങ്ങളെക്കുറിച്ച് പഠിക്കാന്‍ സഹായിക്കുന്നവയാണ് ഈ പൂര്‍ണ ഡിസ്ക് ചിത്രങ്ങളെന്ന് ഐ എസ് ആര് ഒ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക