ജനപ്രിയനായ ലോക നേതാക്കളുടെ പട്ടികയിൽ വീണ്ടും ഒന്നാം സ്ഥാനം കരസ്ഥമാക്കി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. 76% റേറ്റിംഗ് ഓടെയാണ് ബിസിനസ് ഇന്റലിജൻസ് കമ്പനിയായ മോണിംഗ് കൺസൾട്ട് പുറത്തുവിട്ട പട്ടികയിൽ നരേന്ദ്രമോദി ഒന്നാം സ്ഥാനം നേടിയത്.
76 ശതമാനം റേറ്റിംങ്ങോടെ നരേന്ദ്രമോദി ആഗോള നേതാവായി മാറിയപ്പോൾ 66% റേറ്റിങ്ങുമായി മെക്സിക്കോ പ്രസിഡന്റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോർ രണ്ടാം സ്ഥാനത്തും 58% റേറ്റിങ്ങുമായി സ്വിറ്റ്സർലൻഡ് പ്രസിഡണ്ട് അലൈൻ ബർസെറ്റ് മൂന്നാം സ്ഥാനത്തും ഉണ്ട്.
41% റേറ്റിങ്ങുമായി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മലോണി ആറാം സ്ഥാനവും യുഎസ് പ്രസിഡന്റ് ജോബ് ഐഡൻ 37% റേറ്റിങ്ങുമായി എട്ടാം സ്ഥാനത്തുമാണ് ഉള്ളത്. 18% പേർ അഭിപ്രായം പ്രകടിപ്പിച്ച സർവ്വേ ജി20 ഉച്ചകോടിയുടെ സമാപനത്തിന് ശേഷമാണ് നടത്തിയത്.
ഈ വർഷം സെപ്റ്റംബറിൽ മോണിംഗ് കൺസൾട്ട് ആഗോളതലത്തിലെ ഏറ്റവും വിശ്വസ്തനായ നേതാവായി മോദിയെ വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക