ആപ്പിള്‍ കഴിക്കുന്നതിനാല്‍ നിരവധി ആരോഗ്യ ഗുണങ്ങളാണുള്ളത്. മിക്കവരും ചുവന്ന ആപ്പിളുകളാണ് കൂടുതലായി കഴിക്കുന്നത്. ചുവന്ന ആപ്പിളിനെ പോലെ തന്നെ ഏറെ ആരോഗ്യ ഗുണങ്ങള്‍ ഉള്ളതാണ് ഗ്രീന്‍ ആപ്പിള്‍. വിറ്റാമിന്‍ എ, സി, കെ എന്നിവ ധാരാളമായി ഗ്രീന്‍ ആപ്പിളിലുണ്ട്. ഭൂരിഭാഗം പേര്‍ക്കും ഗ്രീന്‍ ആപ്പിളിന്റെ ഗുണങ്ങള്‍ അറിയില്ല എന്നതാണ് വാസ്തവം.
പൊട്ടാസ്യം, അയണ്‍, കാത്സ്യം, ആന്റി ഓക്സിഡന്റുകള്‍, ഫ്ലേവനോയ്ഡുകള്‍ എന്നിവയുടെ കലവറയാണ് ഗ്രീന്‍ ആപ്പിള്‍. ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ – കേശ സംരക്ഷണത്തിനും ഉത്തമമാണ് ഗ്രീന്‍ ആപ്പിള്‍. ആരോഗ്യകരവും ശക്തവുമായ അസ്ഥികള്ക്കാവശ്യമായ കാല്‍സ്യം ഗ്രീന്‍ ആപ്പിള്‍ കഴിക്കുന്നതിലൂടെ ലഭിക്കും. ഗ്രീന്‍ ആപ്പിള്‍ അസ്ഥിക്ഷയം അഥവാ ഓസ്റ്റിയോപൊറോസിസിനെ തടയാന്‍ സഹായിക്കും
ഗ്രീന്‍ ആപ്പിളില്‍ ധാരാളമായി ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ഉത്തമമാണ്. ഇവയിലെ ഉയര്‍ന്ന ഫൈബര്‍ സാന്നിധ്യം ദഹനത്തിനും സഹായകമാണ്. ശരീരത്തില്‍ നിന്ന് വിഷാംശങ്ങളെ നീക്കം ചെയ്യാനും ഉത്തമമാണ്. ഗ്രീന്‍ ആപ്പിളില്‍ പഞ്ചസാരയുടെ അളവ് കുറവാണ്. അതേസമയം ധാതുക്കളുടെയും ആന്റി ഓക്സിഡന്റുകളുടെയും അളവ് കൂടുതലുമാണ്. അതിനാല്‍ പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്നതാണ് ഗ്രീന്‍ ആപ്പിള്‍
വിറ്റാമിന്‍ എ അടങ്ങിയിരിക്കുന്നതിനാല്‍ സ്ഥിരമായി ഗ്രീന്‍ ആപ്പിള്‍ കഴിക്കുന്നതിലൂടെ കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ നല്ലതാണെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. വിറ്റാമിന്‍ സി, എ, ആന്റി ഓക്സിഡന്റുകള്‍ ഇവ ധാരാളം ഉള്ളതിനാല്‍ ഗ്രീന്‍ ആപ്പിള്‍ ചര്‍മത്തിന്റ ആരോഗ്യത്തിന് നല്ലതാണ്. ചര്‍മത്തെ പുതുമയുള്ളതാക്കി നിലനിര്‍ത്താന്‍ ഗ്രീന്‍ ആപ്പിള്‍ കഴിക്കുന്നതിലൂടെ ഒരു പരിധി വരെ സാധിക്കും. ഗ്രീന്‍ ആപ്പിള്‍ കരളിനെയും ദഹനവ്യവസ്ഥയെയും ആരോഗ്യകരമായി നിലനിര്‍ത്താന്‍ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക