ആപ്പിളിന്റെ ഐഫോണ്‍, ഐവാച്ച് എന്നിവയുടെ ഡിസൈന്‍ വിഭാഗം എക്സിക്യൂട്ടീവ് ടാങ് ടാന്‍ കമ്പനി വിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. അദ്ദേഹം ഫെബ്രുവരിയോടെ പടിയിറങ്ങുമെന്ന് ബ്ലൂംബര്‍ഗ് ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നേരത്തെ ഐഫോണ്‍ സ്ക്രീനിന്റെയും ടച്ച് ഐഡിയുടെയും സാങ്കേതിവിദ്യക്ക് മേല്‍നോട്ടം വഹിക്കുന്ന സ്റ്റീവ് ഹോട്ടെലിങ്ങും കമ്പനിയില്‍ നിന്ന് വിരമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
അതേസമയം, ഇതുമായി ബന്ധപ്പെട്ടുള്ള റിപ്പോര്‍ട്ടുകളോട് ആപ്പിള്‍ അധികൃതര്‍ ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല. ആപ്പിള്‍ ഡിസൈന്‍ വിഭാഗത്തിന്റെ വൈസ് പ്രസിഡന്റ് കൂടിയായ ടാനിന് പകരക്കാരായ അദ്ദേഹത്തിന്റെ തന്നെ അനുയായികള്‍ എത്തിയേക്കുമെന്ന സൂചനകളും പുറത്തു വരുന്നുണ്ട്.
മാക് ടീമുകളുടെ ചുമതലയുള്ള ഹാര്ഡ്വെയര് എന്‍ജിനീയറിങ് എക്സിക്യൂട്ടീവായ കേറ്റ് ബെര്‍ഗെറോണ്‍ ആപ്പിള്‍ വാച്ചിന്റെ ഡിസൈന്‍ ഏറ്റെടുക്കുന്നതായും ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആപ്പിളിന്റെ പ്രധാന ഉത്പന്നങ്ങളുടെയെല്ലാം നിര്‍ണായക തീരുമാനങ്ങളെടുത്തത് ടാനായിരുന്നു. അതിനാല്‍ അദ്ദേഹത്തിന്റെ പടിയിറക്കം കമ്പനിക്ക് വന്‍ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക