ലക്നൗ: അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. അടുത്ത മാസം ക്ഷേത്രത്തിൽ ക്ഷേത്രത്തിന്റെ ഉദ്ഘാടനം നടക്കാനിരിക്കുകയാണ്.
ഇപ്പോഴിതാ ക്ഷേത്രത്തിലെ ശ്രീകോവിൽ എങ്ങനെയെന്നുള്ളതിന്റെ സൂചന പുറത്തുവിട്ട് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ. ശ്രീ രാമജന്മഭൂമി തീർത്ഥ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത്ത് റായ് ആണ് ചിത്രങ്ങൾ പുറത്തുവിട്ടത്.
‘ശ്രീരാം ലല്ല ക്ഷേത്രത്തിന്റെ ശ്രീകോവിൽ പണി ഏതാണ്ട് പൂർത്തിയായി. കുറച്ച് പണികൾ നടക്കുകയാണ്. ചില ചിത്രങ്ങൾ നിങ്ങളുമായി പങ്കുവയ്ക്കുന്നു.’ ചമ്പത്ത് റായി എക്സിൽ കുറിച്ചു.
प्रभु श्री रामलला का गर्भ गृह स्थान लगभग तैयार है। हाल ही में लाइटिंग-फिटिंग का कार्य भी पूर्ण कर लिया गया है। आपके साथ कुछ छायाचित्र साझा कर रहा हूँ। pic.twitter.com/yX56Z2uCyx
— Champat Rai (@ChampatRaiVHP) December 9, 2023
2024 ജനുവരി 22നാണ് ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ്. ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ 6000ത്തോളം ആളുകൾക്ക് ട്രസ്റ്റ് കത്തയക്കും.
ഗണേഷ് ഭട്ട്, അരുൺ യോഗിരാജ്, സത്യനാരായൺ പാണ്ഡെ എന്നിവരാണ് വിഗ്രഹനിർമ്മാണം നടത്തിയത്. കർണാടക, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് കൊണ്ടുവന്ന ശിലയിലാണ് വിഗ്രഹ നിർമ്മാണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക