ഇനിമുതൽ രാജ്യത്ത് നിർമ്മിക്കുന്ന ട്രക്കുകളുടെ ഡ്രൈവർ ക്യാബിനിൽ എസി നിർബന്ധം. ഡ്രൈവർ ക്യാബിനിൽ എസി നിർബന്ധമാക്കി കൊണ്ടുള്ള വിജ്ഞാപനം 2025 ഒക്ടോബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. 12 ടണ്ണിന് മുകളിൽ ഭാരമുള്ള എൻ 3 ട്രക്കുകൾക്കും 3.51 മുതൽ 12 കൺ വരെ ഭാരമുള്ള എൻ 2വിഭാഗത്തിലുള്ള ട്രക്കുകൾക്കുമാണ് പുതിയ വിജ്ഞാപനം ബാധകമാകുക.
ശാരീരിക അസ്വസ്ഥതകൾ, ക്ഷീണം മുതലായ കാലാവസ്ഥാ വ്യതിയാനം മൂലം ഡ്രൈവർമാർക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ കുറച്ച് ജാഗ്രത വർദ്ധിപ്പിക്കുന്നതിനും ഹൈവേകളിലെ അപകടസാധ്യത കുറയ്ക്കുന്നതിനും വേണ്ടിയാണ് പുതിയവിജ്ഞാപനം പുറത്തിറക്കിയത്.
മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ക്യാബിനിൽ എയർ കണ്ടീഷനിങ് സംവിധാനം ഘടിപ്പിച്ചത് എന്ന് ഉറപ്പാക്കാൻ വേണ്ട പരിശോധനകൾ നടത്തുമെന്നും പുതിയ വിജ്ഞാപനം ഡ്രൈവർമാർക്ക് സൗകര്യപ്രദമായ തൊഴിൽ സാഹചര്യമു ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് എന്നും കേന്ദ്രം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക