തന്റെ പ്രതിശ്രുത വരനൊപ്പം നടത്തിയ കാനഡ യാത്രയുടെ ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടിയും മോഡലും ആയ അമേയ മാത്യു. ഏതാനും ചില നല്ല ചിത്രങ്ങളുടെ ഭാഗമായ താരം കരിക്ക് എന്ന വെബ് സീരീസിലൂടെയാണ് അഭിനയരംഗത്ത് എത്തുന്നത്.
കഴിഞ്ഞ ജൂണിലായിരുന്നു അമേയയും കിരൺ കാട്ടിക്കാരനും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. ഇൻസ്റ്റാഗ്രാമിലൂടെ ഈ വിശേഷം അമേയ തന്നെയാണ് ആരാധകരെ അറിയിച്ചത്. കിരണിനെ കാണാനായി കുറച്ചുദിവസം മുൻപാണ് താരം കാനഡയിൽ എത്തിയത്.
ജീൻസിനോടൊപ്പം നീല നിറത്തിലുള്ള ഫുൾ സ്ലീവ് സ്വെറ്റ് ഷർട്ടും വിൻഡർ ബൂട്ട്സും ധരിച്ച താരത്തിന്റെ ചിത്രങ്ങൾ “ആഹാ.. നല്ല ശാന്ത സുന്ദരമായ സ്ഥലം.. കൂട്ടിന് കുറച്ച് മഞ്ഞും” എന്ന ക്യാപ്ഷനോടൊപ്പം താരം തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. നിരവധി പേരാണ് പ്രിയപ്പെട്ടവർക്ക് ആശംസകൾ നേർന്നുകൊണ്ട് രംഗത്ത് വന്നത്.
https://www.instagram.com/p/C0rHc4AOVoT/?utm_source=ig_web_copy_link&igshid=MzRlODBiNWFlZA==
പ്രതികരിക്കാൻ ഇവിടെ എഴുതുക