കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഇക്കാര്യം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ചാണ് അപ്പീല്‍ സമര്‍പ്പിച്ചത്. നടിയെ ആക്രമിച്ച കേസില്‍ കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. ദിലീപ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നും സാക്ഷികളെ സ്വാധീനിച്ചുവെന്നും ആണ് ക്രൈംബ്രാഞ്ചിന്റെ ആക്ഷേപം.
തെളിവുകള്‍ പരിശോധിക്കാതെയാണ് ക്രൈംബ്രാഞ്ചിന്റെ അപേക്ഷയില്‍ വിചാരണ കോടതി തീരുമാനമെടുത്തത്. ശബ്ദ സന്ദേശങ്ങള്‍ കോടതി പരിഗണിച്ചില്ലെന്ന് അവര്‍ വാദിക്കുന്നു. ദിലീപിന്റെ അഭിഭാഷകന്റെ സൗകര്യം പരിഗണിച്ചാണ് സിംഗിള്‍ ബെഞ്ച് വാദം കേള്‍ക്കുന്നത് ഇന്നത്തേക്ക് മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക