ഏറെ ആരാധകരുള്ള തെന്നിന്ത്യൻ താരമാണ് സാമന്ത. താരത്തിന്റെ ഓരോ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളും താരവുമായി ബന്ധപ്പെട്ട വാർത്തകളും സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെടാറുണ്ട്.
ഇതിനുമുൻപ് നാഗചൈതന്യയുമായുള്ള വിവാഹവും വേർപിരിയലും എല്ലാം സമൂഹമാധ്യമങ്ങളിൽ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇപ്പോൾ താരം പങ്കുവെച്ച താരത്തിന്റെ പുത്തൻ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽശ്രദ്ധ നേടുന്നത്.
സേഫ്റ്റി പിൻ ഉപയോഗിച്ചുള്ള ജീൻസും ഡെനിം ടോപ്പും ആണ് താരം ഇത്തവണ തെരഞ്ഞെടുത്തത്. സേഫ്റ്റി പിൻ കൊണ്ടുള്ള ജീൻസ് ആണ് ഇതിൽ ആരാധക ശ്രദ്ധ നേടുന്നത്. ‘ഫുൾ സർക്കിൾ’ എന്ന ക്യാപ്ഷനോടെ താരം തന്നെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്.
https://www.instagram.com/p/C0ooTSirXH8/?utm_source=ig_web_copy_link&igshid=MzRlODBiNWFlZA==
പ്രതികരിക്കാൻ ഇവിടെ എഴുതുക