എൽദോസ് കുന്നപ്പിള്ളി എംഎൽഎക്കെതിരായ ആക്രമണത്തിൽ 30 DYFI പ്രവർത്തകർക്കെതിരെ കേസെടുത്തതായി റിപ്പോർട്ട്. ആയുധമുപയോഗിച്ച് മാരകമായി പരുക്കേൽപ്പിച്ചു എന്നാണ് കേസ്.
അതേസമയം കോൺഗ്രസ് പ്രവർത്തകരെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് തന്നെ മർദിച്ചതെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പ്രതികരിച്ചു.
ഇന്നലെ നവകേരള യാത്രയ്ക്കെതിരായ പ്രതിഷേധത്തിനിടെ മർദനമേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു സംഭവം ഉണ്ടായത്. ആശുപത്രി മുറ്റത്തുവെച്ചാണ് ഒരു സംഘമാളുകൾ എംഎൽഎയെ കയ്യേറ്റം ചെയ്യുകയും ഡ്രൈവറെ മർദിക്കുകയും ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക