വാഷിങ്ടണ്‍ ഡിസി: ഗാസയില്‍ ആക്രമണം ശക്തമാകുമ്പോഴും ഇസ്രായേലിനുള്ള പിന്തുണ ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്. സ്വതന്ത്ര ജൂതരാഷ്ട്രമായി നിലകൊള്ളാനുള്ള ഇസ്രായേലിന്റെ അവകാശത്തെ യുഎസ് എന്നും പിന്തുണക്കുമെന്ന് ബൈഡന് പറഞ്ഞു. ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവുമായി കഴിഞ്ഞ വര്‍ഷങ്ങളില്‍ പലതരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും ഹമാസിനെ തുടച്ചുനീക്കാനുള്ള പോരാട്ടത്തില്‍ എല്ലാവിധ സൈനിക സഹായവും നല്‍കുമെന്ന് ബൈഡന് പറഞ്ഞു.
ഗാസയിലെ വെടിനിര്‍ത്തലിനായി ഐക്യരാഷ്ട്രസമിതിയില്‍ കൊണ്ടുവരുന്ന പ്രമേയങ്ങള്‍ അമേരിക്ക വീറ്റോ ചെയ്ത് റദ്ദാക്കുകയാണ്. യു.എന്‍ ചാര്‍ട്ടറിലെ 99ാം അനുച്ഛേദ പ്രകാരം സെക്രട്ടറി ജനറല്‍ വിളിച്ചുചേര്‍ത്ത അടിയന്തര രക്ഷാസമിതിയില്‍ അവതരിപ്പിച്ച പ്രമേയമാണ് വെള്ളുിയാഴ്ച അമേരിക്ക വീറ്റോ ചെയ്തത്. അതേസമയം, ഇന്ന് ഗാസയില്‍ അടിയന്തരമായി വെടിനിര്‍ത്തല്‍ വേണമെന്നാവശ്യപ്പെടുന്ന പ്രമേയം ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയില്‍ വോട്ടിനിട്ടേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക