ഡല്‍ഹി: ഇന്ത്യയില്‍ അടുത്ത വര്‍ഷം ജനുവരി മുതല്‍ പാസഞ്ചര്‍ കാറുകളുടെ വില വര്‍ധിപ്പിക്കും. വിവിധ ചെലവുകളുടെ വര്‍ധനവിനെ നേരിടാന്‍ വേണ്ടിയാണ് വാഹനങ്ങളുടെ വില കൂട്ടുന്നതെന്നാണ് കമ്പനികള്‍ പറയുന്നത്. മാരുതി സുസുക്കി, ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ, ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഹോണ്ട, ഔഡി, ബിഎംഡബ്ല്യു തുടങ്ങിയ മറ്റ് നിര്‍മ്മാതാക്കളും ജനുവരിയില്‍ തങ്ങളുടെ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുമെന്ന് സൂചിപ്പിച്ചിട്ടുണ്ട്.
ജനുവരി ഒന്നു മുതല്‍ ഫോക്സ് വാഗണ്‍ പാസഞ്ചര്‍ കാറുകളുടെ വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മോഡല്‍ ശ്രേണിയിലുടനീളം രണ്ട്ശതമാനം വരെ കമ്പനി വില വര്‍ധിപ്പിക്കും. ഫോക്സ് വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യ 11.48 ലക്ഷം മുതല്‍ 35.17 ലക്ഷം രൂപ വരെ വിലയുള്ള ഇടത്തരം സെഡാന് വിര്‍ട്ടസ് മുതല്‍ പ്രീമിയം എസ്യുവി ടിഗ്വാന് വരെയുള്ള വാഹനങ്ങള്‍ വില്‍ക്കുന്നു. ജനുവരിമുതല്‍ കാറുകളുടെ വില വര്‍ധിപ്പിക്കുമെന്ന് നവംബറില്‍ത്തന്നെ കമ്പനി വ്യക്തമാക്കിയിരുന്നു. ഈവര്‍ഷം ഏപ്രിലിലും മാരുതി വാഹന വില വര്‍ധിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക