മുംബൈ: സ്പൈസ് ജെറ്റിന്റെ ഓഹരിവിലയില്‍ കുതിപ്പ്. ഓഹരി വില ഡിസംബര്‍ 11 ന് 15 ശതമാനത്തോളം ഉയര്‍ന്ന് 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ (എന്‍എസ്ഇ) സ്പൈസ് ജെറ്റിന്റെ ഓഹരികള്‍ ലിസ്റ്റ് ചെയ്യാനുള്ള പദ്ധതി കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ഓഹരികള്‍ മുന്നേറിയത്.
സ്പൈസ് ജെറ്റ് ഓഹരി ഉച്ചയോടെ 15 ശതമാനത്തോളം ഉയര്‍ന്ന് 63.69 രൂപയിലെത്തി. കോമണ്‍ ഇക്വറ്റി ഷെയര്‍ വഴിയോ അല്ലെങ്കില്‍ പ്രിഫറന്‍സ് ഷെയര്‍ വഴിയോ ആയിരിക്കും കമ്പനി ധനസമാഹരണം നടത്തുക. ഇന്നും സ്പൈസ് ജെറ്റിന്റെ ഡയറക്ടര്‍ ബോര്‍ഡ് ധനസമാഹരണ ചര്‍ച്ച ചെയ്യുന്നത് തുടരുമെന്ന് അറിയിച്ചിട്ടുണ്ട്.
ഏകദേശം 1000-1200 കോടി രൂപയായിരിക്കും സമാഹരിക്കുക. ജീവനക്കാരുടെ മുടങ്ങിക്കിടക്കുന്ന ശമ്പളം നല്‍കാനും ഗ്രൗണ്ടിലിറക്കിയ വിമാനങ്ങളുടെ പ്രവര്‍ത്തനം പുനരുജ്ജീവിപ്പിക്കുന്നതിനുമായിരിക്കും ധനസമാഹരണത്തിലൂടെ ലഭിക്കുന്ന തുക വിനിയോഗിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക