സോജന് ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ഒപ്പീസിലൂടെ കന്നഡ-തെലുങ്ക് സിനിമകളിലെ നടന് ദീക്ഷിത് ഷെട്ടി മലയാളത്തിലേക്കെത്തുന്നു. ദീക്ഷിത് ഷെട്ടിക്കൊപ്പം ഷൈന്‍ ടോം ചാക്കോയും ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ദര്‍ശന നായരാണ് നായിക. ഇഷാ തല്‍വാര്‍ കുറച്ചുനാളത്തെ ഇടവേളക്കുശേഷം മലയാളത്തിലെത്തുന്ന ചിത്രം കൂടിയാണ് ഒപ്പീസ്.
ആകര്‍ഷന്‍ എന്റര്‍ടൈന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ പ്രദ്യുമന കൊളേഗല്‍ (ഹൈദ്രാബാദ്) ആണ് പുതിയ സിനിമയായ ഒപ്പീസ് നിര്‍മിക്കുന്നത്. പ്രണയത്തിന് വ്യത്യസ്തമായ തലവും ഭാഷ്യവും നല്കുന്ന ഒരു ചിത്രമായിരിക്കുമിതെന്നാണ് സൂചന. ബക്കിംഗ്ഹാമിലെ ഒരു സംഗീതജ്ഞനെ പ്രണയിച്ച പെണ്‍കുട്ടിയുടെ ജീവിതത്തിലൂടെയാണ് കഥ പോകുന്നത്.
സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് എം. ജയചന്ദ്രനാണ്. റഫീഖ് അഹമ്മദ്, ബി.കെ ഹരി നാരായണന്, മനോജ് യാദവ് എന്നിവരുടേതാണ് വരികള്‍. അണിയറയില്‍ ബോളിവുഡ് അടക്കമുള്ള ഭാഷകളിലെ കലാകാരന്മാര് ചിത്രത്തിന്റെ ഭാഗമാകുന്നത് ഏറെ ശ്രദ്ധേയമാണ്. മലയാളിയും ബോളിവുഡ്ഡിലെ മികച്ച ഛായാഗ്രാഹകനുമായ സന്തോഷ് തുണ്ടിയിലാമ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക