തിരുവനന്തപുരം: കേരള സര്‍വകലാശാല പരീക്ഷയില്‍ ചോദ്യപേപ്പര്‍ വിവാദത്തില്‍ പരീക്ഷാ കണ്‍ട്രോളറോട് വിശദീകരണം തേടി വൈസ് ചാന്‍സലര്‍. വെള്ളിയാഴ്ച നടന്ന അഞ്ചാം സെമസ്റ്റര്‍ ബിഎ ഹിസ്റ്ററി പരീക്ഷയിലാണ് മുന്‍ വര്‍ഷത്തെ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചത്. വിവരം പുറത്തായതിന് പിന്നാലെ ഹിസ്റ്ററി പരീക്ഷയും തുടര്‍പരീക്ഷകളും സര്‍വകലാശാല റദ്ദാക്കിയിരുന്നു.
ചോദ്യപേപ്പറില്‍ ഭൂരിഭാഗം ചോദ്യങ്ങളും ആവര്‍ത്തിച്ചിരുന്നു. ഇത് ഗുരുതര പിഴവെന്നാണ് സര്‍വകലാശാല വിലയിരുത്തല്‍. ചോദ്യങ്ങള്‍ തയാറാക്കിയപ്പോഴും സൂക്ഷ്മപരിശോധന നടത്തിയപ്പോഴും അധ്യാപകര്‍ക്ക് വീഴ്ച സംഭവിച്ചുവെന്നാണ് കരുതുന്നത്. സംഭവത്തില്‍
കുറ്റക്കാര്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കുമെന്നും റദ്ദാക്കിയ പരീക്ഷകള്‍ ഉടന്‍ നടത്തുമെന്നും വൈസ് ചാന്‍സലര്‍ വി.സി മോഹനന് കുന്നുമ്മല്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക