ആഫ്രിക്കന്‍ രാജ്യമായ കെനിയയില്‍ പോകാന്‍ ഇനി ആര്‍ക്കും വിസ വേണ്ട. 2024 ജനുവരി മുതലാണ് കെനിയയില്‍ ഈ നിയമം നടപ്പിലാവുക.
രാജ്യത്തെ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരാനും അന്താരാഷ്ട്ര ബന്ധങ്ങള്‍ മെച്ചപ്പെടുത്താനുമാണ് കെനിയയുടെ ഈ നീക്കം.
വിസയ്ക്ക് പകരം പുതുതായി ഏര്‍പ്പെടുത്തിയ ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴിയാകും കെനിയ ജനുവരി മുതല്‍ വിദേശികള്‍ക്ക് പ്രവേശനം നല്‍കുക.
പുതിയ ഡിജിറ്റല്‍ പ്ലാറ്റ്ഫോം നിലവില്‍ വരുന്നതോടെ കെനിയന്‍ വിസ നേടുന്നതിന്റെ ഭാഗമായുള്ള സങ്കീര്‍ണമായ നടപടികള്‍ സഞ്ചാരികള്‍ക്ക് ഒഴിവാക്കാമെന്ന് പ്രസിഡന്റ് റൂട്ടോ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക