ആർഡിഎക്സ് സാറ്റലൈറ്റ് റിലീസിനായി ഒരുങ്ങുന്നു. ഏഷ്യനെറ്റിനാണ് ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം ലഭിച്ചിരിക്കുന്നത്. ഡിസംബർ 17 ഞായറാഴ്ച വൈകിട്ട് ഏഴ് മണിക്ക് ചിത്രത്തിന്റെ ടെലിവിഷൻ സംപ്രേഷണം നടക്കുക.
ഷെയ്ൻ നിഗം, ആന്റണി വർഗീസ് പെപ്പെ, നീരജ് മാധവ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി ഓണം റിലീസായി തിയറ്ററിൽ എത്തിയ ചിത്രമാണ് ആർഡിഎക്സ്. നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്തത്.
ആഗസ്റ്റ് 25-നാണ് ചിത്രം തീയ്യേറ്ററുകളിൽ റിലീസ് ചെയ്തത്. 24 ദിവസങ്ങൾ കൊണ്ട് 81 കോടിയാണ് ആർഡിഎക്സ് ആഗോള ബോക്സ് ഓഫീസിൽ നേടിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക