പോസ്റ്റ് ഓഫീസ് റിക്രൂട്ട്മെന്റിലേക്ക് ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 1,899 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
തപാൽ അസിസ്റ്റന്റ്, സോർട്ടിംഗ് അസിസ്റ്റന്റ്, പോസ്റ്റുമാൻ, മെയിൽ ഗാർഡ്, മൾട്ടി ടാസ്കിംഗ് സ്റ്റാഫ് എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
https://indiapost.gov.in/ എന്ന വെബ് സൈറ്റിലൂടെ ഓൺലൈൻ മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ജനറൽ വിഭാഗത്തിൽ ഉൾപ്പെടുന്നവർ അപേക്ഷാ ഫീസായി 80 രൂപ അടയ്ക്കണം. മറ്റ് വിഭാഗങ്ങളിലുള്ളവർ ഫീസ് അടയ്ക്കേണ്ടതില്ല.
കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, നൈപുണ്യ പരീക്ഷ, അഭിമുഖം എന്നിവയിലൂടെയാകും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക.
ഇന്ത്യൻ പൗരത്വമുള്ളവർക്ക് മാത്രമാണ് തസ്തികകളിലേക്ക് അപേക്ഷിക്കാനാകുക. 18-നും 25-നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. മെട്രിക്കുലേഷൻ യോഗ്യതയുണ്ടായിരിക്കണം.
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളെ പേ മാട്രിക്സിന്റെ ലെവൽ-3യിലാകും ഉൾപ്പെടുത്തുക. ആദ്യ ഘട്ടത്തിൽ പ്രതിമാസം 35,580 രൂപ ശമ്പളം ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക