കൂടത്തായി കൊലപാതക കേസിനെ ആസ്പദമാക്കി നെറ്റ്ഫ്ലിക്സ് ഒരുക്കുന്ന ഡോക്യുമെന്ററി ഉടന്‍ പുറത്തിറങ്ങും. ‘കറി ആന്റ് സയനൈഡ്’ എന്ന പേരില്‍ ഒരുക്കിയിരിക്കുന്ന ഡോക്യുമെന്ററിയുടെ ട്രെയ്ലര് വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്.
ഡിസംബര്‍ 22 മുതല്‍ ഡോക്യുമെന്ററി മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ സ്ട്രീമിങ് ആരംഭിക്കും. പോലീസ്, അഭിഭാഷകര്‍, ജോളിയുടെ മകന്, കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ ഡോക്യുമെന്റിയുടെ ഭാഗമാകുന്നു.
2019ലാണ് നാടിനെ നടുക്കിയ കൊലപാതകങ്ങളുടെ കഥ പുറം ലോകം അറിയുന്നത്. വ്യാജ ഒസ്യത്തിന്മേല് തുടങ്ങി അടുത്ത ബന്ധുക്കളായ ആറുപേര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചതിന്റെ കാരണം തേടിയ അന്വേഷണസംഘം അന്ന് സ്ഥിരീകരിച്ചത് നാടിനെയാകെ നടുക്കിയ അരുംകൊലയുടെ നേര്‍ച്ചിത്രമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക