സ്ത്രീധന സമ്പ്രദായത്തെ വിമർശിച്ച് മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ. താൻ സ്ത്രീധനം വാങ്ങിയല്ല വിവാഹം കഴിച്ചത്, തന്റെ മകളുടെ വിവാഹത്തിനും സ്ത്രീധനം നൽകില്ലെന്നും അദ്ദേഹം പറഞ്ഞു. മോഹൻലാലിന്റെ ഈ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്.
നേര് സിനിമയുടെ പ്രമോഷന്റെ ഭാഗമായി നൽകിയ ഒരു അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. ഒരുപാട് സിനിമകളിൽ സ്ത്രീധനത്തിനെതിരെ സംസാരിച്ച തന്റെ ഉള്ളിൽ എപ്പോഴും ഇത്തരം കാര്യങ്ങളെപ്പറ്റി സംഘർഷം ഉണ്ടാകാറുണ്ട്. സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും തെറ്റാണെന്നും മോഹൻലാൽ പറഞ്ഞു.
അടുത്തിടെ ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോയ വാര്‍ത്ത നമ്മള് കണ്ടു. അവനെ എങ്ങനെയെങ്കിലും പിടിച്ചോ എന്നാണ് നമുക്ക് അറിയേണ്ടത്. സൊസൈറ്റിയില്‍ ഉണ്ടാകുന്ന ക്രൈമുകളോട് ഒരു തരത്തിലും താത്പര്യമില്ല. സൊസൈറ്റിയില്‍ ഉണ്ടാകുന്ന ക്രൈമിനെ പിടിച്ചു നിര്‍ത്തുന്ന ഒരു സിനിമയാണ് നേര്. അതിനെതിരെയുള്ള ഒരു നീക്കമാണ് ഈ സിനിമ എന്നും മോഹൻലാൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക