രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലെ ഒഴിവുള്ള തസ്തികകളിലേക്ക് എ.ഐ. എയർപോർട്ട് സർവീസസ് അപേക്ഷ ക്ഷണിച്ചു. കേരളത്തിലുൾപ്പടെ 1224 ഒഴിവുണ്ട്. ഇതിൽ 47 ഒഴിവ് കൊച്ചിയിലും 31 ഒഴിവ് കാലിക്കറ്റിലും 50 ഒഴിവ് കണ്ണൂരിലുമാണ്.
ചെന്നൈ, കോയമ്പത്തൂർ, മധുര, അഹമ്മദാബാദ്, ഭുജ് എന്നിവിടങ്ങളിലാണ് മറ്റ് ഒഴിവുകൾ. വാക് ഇൻ ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്. വനിതകൾക്കും അപേക്ഷിക്കാം. കരാർനിയമനമാണ്.
കേരളത്തിൽ കസ്റ്റമർ സർവീസ് എക്സിക്യുട്ടീവ്, ജൂനിയർ കസ്റ്റമർ സർവീസ് എക്സിക്യുട്ടീവ് തസ്തികകളിലാണ് അവസരം. തുടക്കത്തിൽ മൂന്നുവർഷത്തേക്കാണ് കരാർ. ആവശ്യമെങ്കിൽ നീട്ടിനൽകും.
കസ്റ്റമർ സർവീസ് എക്സിക്യുട്ടീവിന് 10+2+3 സമ്പ്രദായത്തിലുള്ള ബിരുദവും ജൂനിയർ കസ്റ്റമർ സർവീസ് എക്സിക്യുട്ടീവിന് പ്ലസ്ടുവുമാണ് യോഗ്യത. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ സംസാരിക്കാനും എഴുതാനും അറിയണം.
Airline/GHA/Cargo/Airline Ticketing Experience or Airline Diploma or Certified course like Diploma in IATA-UFTAA or IATA-FIATA or IATA-DGR or IATA CARGO യോഗ്യതയുള്ളവർക്ക് മുൻഗണന ലഭിക്കും. കംപ്യൂട്ടർ പരിജ്ഞാനം വേണം.
കസ്റ്റമർ സർവീസ് എക്സിക്യുട്ടീവിന് 23,640 രൂപയും ജൂനിയർ കസ്റ്റമർ സർവീസ് എക്സിക്യുട്ടീവിന് 20,130 രൂപയും. വിശദവിവരങ്ങളും അപേക്ഷാഫോമും www.aiasl.in ൽ ലഭിക്കും. ഫോം പൂരിപ്പിച്ച് വിജ്ഞാപനത്തിൽ നിർദേശിച്ചിട്ടുള്ള രേഖകളും ഫീസടച്ച ഡിമാൻഡ് ഡ്രാഫ്റ്റും സഹിതം എത്തണം.
കൊച്ചിയിലേക്ക് ഡിസംബർ 18-നും കാലിക്കറ്റിലേക്ക് ഡിസംബർ 20-നും കണ്ണൂരിലേക്ക് ഡിസംബർ 22-നുമാണ് വാക്-ഇൻ ഇന്റർവ്യൂ നടക്കുക. എറണാകുളം ജില്ലയിലെ അങ്കമാലിയിലുള്ള ശ്രീ ജഗന്നാഥ് ഓഡിറ്റോറിയത്തിൽ രാവിലെ ഒമ്പതുമുതൽ 12 വരെയായിരിക്കും ഇൻറർവ്യൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക