പത്തനംതിട്ട: ശബരിമലയിലെ പ്രശ്നങ്ങൾ പഠിക്കാൻ ബിജെപി നേതാവ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ മൂന്നംഗ സംഘം ഇന്നെത്തും. ഇളവുങ്കൽ, നിലയ്ക്കൽ, പമ്പ എന്നിവടങ്ങളിലും സന്ദർശനം നടത്തും. ശബരിമലയിലെ നിലവിലെ സ്ഥിതി അറിയാനാണ് പ്രതിനിധി സംഘം എത്തുന്നത്.
ശബരിമലയില്‍ അയ്യപ്പഭക്തര്‍ നേരിടുന്ന ദുരിതം മനസിലാക്കാനാണ് സന്ദര്‍ശനം എന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പറഞ്ഞു. യുഡിഎഫ് പ്രതിനിധി സംഘം ഇന്നലെ ശബരിമല സന്ദര്‍ശനം നടത്തിയതിന് പിന്നാലെയാണ് ശബരിമലയിലേക്ക് ബിജെപിയും പ്രതിനിധി സംഘത്തെ അയക്കുന്നത്.
ശബരിമല വിഷയത്തിൽ സർക്കാരിനെതിരെ കുമ്മനം രാജശേഖരൻ രംഗത്തുവന്നിരുന്നു. ഭക്തരുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ സർക്കാർ നടപടിയെടുത്തില്ലെന്ന് അദ്ദേഹം പറഞ്ഞു. തിരക്കിന് കാരണം ഭക്തർ പെട്ടെന്ന് എത്തിയതെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക