ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് മധുരക്കിഴങ്ങ്. മധുരക്കിഴങ്ങില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട് എന്നതാണ് അതിന്റെ പ്രത്യേകത. കലോറിയുടെ അളവ് കുറവായതു കൊണ്ട് ശരീരഭാരം കുറയ്ക്കാനും മധുരക്കിഴങ്ങ് വളരെയധികം സഹായിക്കും.
മധുരക്കിഴങ്ങിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഈ നാരുകൾ മെറ്റബോളിസം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ ശരിയായ മെറ്റബോളിസം ആവശ്യമാണ്. പ്രഭാതഭക്ഷണത്തിന് മധുരക്കിഴങ്ങ് കഴിക്കുന്നത് രാവിലെ തന്നെ മെറ്റബോളിസം പ്രക്രിയയെ വേഗത്തിലാക്കുന്നു.
നൂറ് ഗ്രാം മധുരക്കിഴങ്ങില്‍ വെറും 86 കലോറി മാത്രമാണ് ഉള്ളത്. കൂടാതെ പ്രോട്ടീനും ഫൈബറുമൊക്കെ അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ ഇവ ശരീര ഭാരം നിയന്ത്രിക്കാന്‍ സഹായിക്കും.
ഫൈബറിനോടൊപ്പം വിറ്റാമിനുകള്‍, മിനറലുകള്‍, ആന്റി ഓക്സിഡന്‍സ് എന്നിവയും മധുരക്കിഴങ്ങില്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ ബി 6 ധാരാളമടങ്ങിയിട്ടുള്ള മധുരക്കിഴങ്ങ് ഹൃദയാഘാത സാധ്യത കുറയ്ക്കുന്നു.
ഫൈബര്‍ ധാരാളം അടങ്ങിയ മധുരക്കിഴങ്ങ് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. അസിഡിറ്റി, വയര്‍ വീര്‍ത്തിരിക്കുക, മലബന്ധം തുടങ്ങിയവ തടയാന്‍ മധുരക്കിഴങ്ങ് പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്താം. വയറിന്റെ ആരോഗ്യത്തിനും മധുരക്കിഴങ്ങ് ഡയറ്റില്‍ ഉള്‍പ്പെടുത്താം.
വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുളള ഒന്നാണ് മധുരക്കിഴങ്ങ്. അതിനാല്‍ ഇവ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുളള ഇവ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും നല്ലതാണ്. അതിനാല്‍ ഇവ പതിവായി കഴിക്കാം.
മധുരക്കിഴങ്ങില്‍ അടങ്ങിയിട്ടുള്ള ബീറ്റാകരോട്ടിനാണ് ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴുന്നത് തടയാന്‍ സഹായിക്കുന്നത്. മധുരക്കിഴങ്ങ് നല്ല പോലെ വേവിച്ച ശേഷം അല്പം ബട്ടറും വേണമെങ്കില്‍ ഉപ്പും ചേര്‍ത്ത് കഴിക്കുന്നത് ചര്‍മ്മത്തിന് വളരെ നല്ലതാണ്. ആന്റിഓക്സിഡന്റ് ധാരാളം അടങ്ങിയിട്ടുള്ള മധുരക്കിഴങ്ങ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് പ്രായം കുറയ്ക്കാന്‍ സഹായിക്കുന്നു.
വിറ്റാമിന്‍ എ ധാരാളം അടങ്ങിയ മധുരക്കിഴങ്ങ് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. പ്രായമാകുന്നതു കാരണമുള്ള കാഴ്ചപ്രശ്നങ്ങള്‍ക്ക് ഇത് നല്ലതാണ്.
പ്രമേഹരോഗികൾക്ക് കഴിക്കാവുന്ന ഒന്നാണ് മധുരക്കിഴങ്ങ്. എന്നാല്‍ പലപ്പോഴും മധുരമുള്ളതിനാല്‍ മധുരക്കിഴങ്ങ് പലരും ഒഴിവാക്കാറുണ്ട്. എന്നാല്‍ ഗ്ലൈസെമിക് സൂചിക വളരെ കുറഞ്ഞ ഭക്ഷണമാണ് മധുരക്കിഴങ്ങ്. കൂടാതെ ഇവയില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുമുണ്ട്. അതിനാല്‍ ഇവ പ്രമേഹ നിയന്ത്രണത്തിന് സഹായിക്കും.
മധുരക്കിഴങ്ങിന്റെ എല്ലാ ഘടകങ്ങളും ആമാശയത്തിനും കുടലിനും വളരെ ഗുണം ചെയ്യും. എളുപ്പത്തിൽ ദഹിപ്പിക്കാൻ കഴിയുന്ന അന്നജം ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിനുള്ള കാരണങ്ങളിലൊന്നായ മലബന്ധത്തിന്റെ അപകടസാധ്യത ഇല്ലാതാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക