വയനാട്: വയനാട്ടിൽ വീണ്ടും കടുവ ഇറങ്ങി പശുവിനെ കൊന്നു. മേപ്പാടി ചുളിക്കലിൽ ഏഴാം നമ്പറിൽ പി.വി ശിഹാബിന്റെ പശുവിനെയാണ് കടുവ കൊന്നത്. മേയാൻ വിട്ട പശുവിനെ തേയില തോട്ടത്തിൽ വച്ചായിരുന്നു കടുവ പിടികൂടിയത്.
പ്രദേശത്ത് ഏതാനും മാസങ്ങൾക്കുള്ളിൽ 11 പശുക്കളെയാണ് കടുവ പിടികൂടിയത്. കഴിഞ്ഞ ആഴ്ചയിലായിരുന്നു വയനാട് യുവാവിനെ കടുവ കൊന്നത്. ഇതിനെതിരെ വൻ പ്രതിഷേധമാണ് ഉയർന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക