എസ്എഫ്ഐ ഇന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധിക്കില്ല. ഇന്നത്തെ പ്രതിഷേധം ഒഴിവാക്കാനവശ്യപ്പെട്ടുള്ള എസ്എഫ്ഐയുടെ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ നിർദ്ദേശത്തെ തുടർന്നാണ് നടപടി.
സിപി ഐഎമ്മിന്റെയും കോൺഗ്രസിന്റെയും മുതിർന്ന നേതാക്കൾ ഉൾപ്പെടെ പങ്കെടുക്കുന്ന പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളുടെ മകന്റെ വിവാഹ ചടങ്ങിന് ഗവർണർ പോകുന്നതിനാലാണ് ഇന്നത്തെ പ്രതിഷേധ പരിപാടി ഒഴിവാക്കിയിരിക്കുന്നത്. കാലിക്കറ്റ് ട്രേഡ് സെന്ററിൽ ആണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ മകന്റെ വിവാഹം നടക്കുന്നത്.
അതേസമയം തിങ്കളാഴ്ച ഭാരതീയ വിചാര കേന്ദ്രവും കാലിക്കറ്റ് സനാതന ധർമ്മപീഠം ചെയറും സംഘടിപ്പിക്കുന്ന ശ്രീനാരായണഗുരു ധർമ്മ പ്രചാരം എന്ന സെമിനാറിൽ ഗവർണർ പങ്കെടുക്കുന്നതിനാൽ തിങ്കളാഴ്ച പ്രതിഷേധ ശക്തമാക്കാൻ ആണ് എസ്എഫ്ഐയുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക