വീണ്ടും കുതിച്ചുയർന്ന കോവിഡ് കേസുകൾ. ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത 1492 കോവിഡ് കേസുകളിൽ 1324 കേസുകളും കേരളത്തിലാണ് സ്വീകരിച്ചത്. ഇന്നലെ ഇന്ത്യയിൽ 329 കോവിഡ് കേസുകൾ സ്ഥിരീകരിച്ചപ്പോൾ 298 കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടത് കേരളത്തിലാണ്.
പ്രതിദിനം 700 മുതൽ 1000 കോവിഡ് പരിശോധന നടക്കുന്ന കേരളമാണ് കോവിഡ് പരിശോധനകളുടെ കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്നത്. കോവിഡ് കേസുകൾ വീണ്ടും വർദ്ധിക്കുന്നതിനാൽ ഗർഭിണികളും പ്രായമായവരും ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.
കോഴിക്കോട് ജില്ലയിലെ കുന്നുമ്മൽ വട്ടോളിയിൽ കളിയാട്ടുപറമ്പത്ത് കുമാരൻ എന്ന വ്യക്തി കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ഇന്നലെ മരണപ്പെട്ടിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളുടെ മരണശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക