കൊച്ചി: തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിലെ നടതുറപ്പ് മഹോത്സവം ഈ മാസം 26 മുതല്‍ ജനുവരി ആറുവരെ. ദര്‍ശനത്തിനായുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഗായിക കെ എസ് ചിത്ര ഉദ്ഘാടനം ചെയ്തു. ഇന്ന് മുതല്‍ www.thiruvairanikkulamtemple.org എന്ന വെബ്സൈറ്റിലൂടെ ബുക്ക് ചെയ്യാം.
വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തവര്‍ക്ക് ദേവസ്വം പാര്‍ക്കിങ് ഗ്രൗണ്ടുകളായ സൗപര്‍ണിക, കൈലാസം എന്നിവിടങ്ങളിലെ വെരിഫിക്കേഷന് കൗണ്ടറില്‍ ബുക്കിങ് രസീത് നല്കി ദര്‍ശന പാസ് വാങ്ങാം. ബുക്ക് ചെയ്യാത്തവര്‍ക്ക് സാധാരണ ക്യൂവിലൂടെയും ദര്‍ശനം അനുവദിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക