ബേസിൽ ജോസഫ് നായകനായി എത്തിയ ചിത്രം ഫാലിമി ഒടിടിയിൽ എത്തി. തിയറ്ററിൽ വൻ വിജയം നേടിയ ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിനാണ്.
നേരത്തെ ചിത്രം ഡിസംബർ 15ന് ഒടിടിയിൽ എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ ചിത്രം തിയറ്ററിൽ റിലീസായി 30 ദിവസം പിന്നിടാത്തതുകൊണ്ടാണ് റിലീസ് ഇന്നത്തേക്ക് നീട്ടിയത്.
നവംബർ 17നായിരുന്നു ഫാലിമി തിയറ്ററുകളിൽ എത്തിയത്. ജാനേമൻ, ജയ ജയ ജയ ജയ ഹേ എന്നീ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടെയ്ൻമെന്റ്സ് നിർമ്മിച്ച ചിത്രമാണ് ഫാലിമി. ജഗദീഷും മഞ്ജു പിള്ളയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അച്ഛനും മകനുമായാണ് ജഗദീഷും ബേസിലും ചിത്രത്തിലെത്തിയത്.
നവാഗതനായ നിതിഷ് സഹദേവ് ഒരുക്കിയിരിക്കുന്നത്. ചിയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യർ, ഗണേഷ് മേനോൻ എന്നിവരും സൂപ്പർ ഡൂപ്പർ ഫിലിംസിന്റെ ബാനറിൽ അമൽ പോൾസനും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. മഞ്ജു പിള്ള, സിദ്ധാർദ്ധ് പ്രദീപ്, മീനാരാജ് എന്നിവരാണ് ഫാലിമിയിലെ മറ്റു താരങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക