ഹൃദയത്തിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ടത് വളരെ പ്രധാനമാണ്. ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ ആഹാരരീതിയും ജീവിതശൈലിയിലെ മാറ്റവും വളരെ പ്രധാനമാണ്. ഹൃദയാരോഗ്യം കാക്കാനായി ആഹാരക്രമത്തില്‍ ഈ ജ്യൂസുകള്‍ ഉള്‍പ്പെടുത്തുന്നത് വളരെ പ്രധാനമാണ്.
ഉയര്‍ന്ന അളവില്‍ നൈട്രേറ്റുകള്‍ അടങ്ങിയ ബീറ്റ്റൂട്ട് ജ്യൂസ് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്ന ഒന്നാണ്. ക്രാന്‍ബെറികളില്‍ ആന്തോസയാനിന്, ഫ്ളേവനോള്‍, വിറ്റാമിന്‍ സി, ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ കുടിക്കുന്നതും നല്ലതാണ്. നാരുകളാല്‍ സമ്പുഷ്ടമായ ഓറഞ്ച് ജ്യൂസ് ഹൃദയ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ്
ഹൃദയാരോഗ്യത്തിന് സഹായിക്കുന്ന വിവിധ പോഷകങ്ങളാല്‍ സമ്പന്നമാണ് മാതളനാരങ്ങ ജ്യൂസ്. ഗ്രീന്‍ വെജിറ്റബിള്‍ ജ്യൂസ് മിക്സുകള്‍ ഹൃദയാരോഗ്യത്തിന് മികച്ചതാണ്. അതുപോലെ തന്നെ രക്തം കട്ടപിടിക്കുന്നത് തടയുന്ന തക്കാളി ജ്യൂസ് ഹൃദയത്തിന് ഏറ്റവും മികച്ചതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക