കൊച്ചി: ഗവര്‍ണര്‍ പങ്കെടുക്കുന്ന സെമിനാര്‍ വേദിയിലേക്ക് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന് ആരോപിച്ച് നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കുമെന്ന് എഐഎസ്എഫ്.
പ്രതിഷേധം നടത്തിയ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ സെമിനാറിനെത്തിയ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐ- എഐഎസ്എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തി.
അതേസമയം, തനിക്കെതിരെ പ്രതിഷേധിക്കുന്നത് വിദ്യാര്‍ഥികള്‍ അല്ല, എസ്എഫ്ഐ ഗുണ്ടാകളാണെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക