ജമ്മുകശ്മീരിലെ വിവിധ പ്രദേശങ്ങളിൽ നാലുതവണ ഭൂചലനം അനുഭവപ്പെട്ടു. ലഡാക്കിന് സമീപം കാർഗിലും ജമ്മുവിലും കശ്മീരിന് സമീപം കിഷ്ത്വാറിലുമാണ് മിനിട്ടുകൾക്കിടെ ഭൂചലനമുണ്ടായത്. ഇന്ന് വൈകിട്ട് 3.48നാണ് പ്രകമ്പനം ഉണ്ടായത്.
റിക്ടർ സ്കെയിൽ 5.5 തീവ്രത രേഖപ്പെടുത്തിയെന്ന് എൻ.സി.എസ് അറിയിച്ചു. ഇതുവരെ അപകട വിവരങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം 3.8 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു പ്രകമ്പനവും ലഡാക്കിൽ ഉണ്ടായെന്ന് സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക