പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ ബോളിവുഡ് നടന് വരുണ്‍ ധവാന് പരിക്ക്. ‘വിഡി 18’ എന്ന് താല്കാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന് അപകടമുണ്ടാകുന്നത്. താരം തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.
നീരുവെച്ച കാലിന്റെ ചിത്രം താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ഇരുമ്പ് കമ്പിയില്‍ കാലിടിച്ചാണ് പരിക്കുപറ്റിയതെന്ന് താരം വ്യക്തമാക്കി. ഇതേ സിനിമയുടെ ചിത്രീകരണത്തിനിടെ ഇതിന് മുന്‍പും വരുണ്‍ ധവാന് പരിക്കേറ്റിരുന്നു.
സംവിധായകന് അറ്റ്ലീ അവതരിപ്പിക്കുന്ന ചിത്രമാണ് ‘വിഡി 18’. 2024-ല്‍ തിയേറ്ററുകളിലെത്തുന്ന ചിത്രം കലീസ് ആണ് സംവിധാനം ചെയ്യുന്നത്. ഒരു മാസ്സ് ആക്ഷന്‍ എന്റര്‍ടെയിനറായിരിക്കും ‘വിഡി 18’ എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക