ചില ഭക്ഷണങ്ങള്‍ ഫ്രിഡ്ജിലോ മറ്റുമൊക്കെ വെച്ചതിന് ശേഷം അവ വീണ്ടും ചൂടാക്കി കഴിക്കുന്ന ശീലമുള്ളവരാണ് മിക്കവരും. എന്നാല്‍ ഭക്ഷണങ്ങള്‍ വീണ്ടും ചൂടാക്കി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല മറിച്ച് ഹാനീകരമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇത്തരത്തില്‍ ചൂടാക്കി കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
ഉരുളക്കിഴങ്ങടങ്ങിയ ഭക്ഷണങ്ങള്‍ ചൂടാക്കി കഴിക്കുന്നത് നല്ലതല്ല. വീണ്ടും ചൂടാക്കുന്നതിലൂടെ ഉരുളക്കിഴങ്ങിലെ പോഷകങ്ങള്‍ നശിപ്പിക്കപ്പെടുന്നു. ഇത് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായേക്കാം. ഇലക്കറികളില്‍ നൈട്രേറ്റ് കൂടുതലാണ്. ഇവ ചൂടാക്കുമ്പോള്‍ നൈട്രൈറ്റുകളായി മാറുന്നു. ഇത് ക്യാന്‍സറിന് കാരണമാകും.
മിക്കപ്പോഴും ചോറ് ചൂടാക്കി ഉപയോഗിക്കാറുണ്ട്. എന്നാല്‍ അത് പാടില്ല. എന്തെന്നാല്‍ ചോറില്‍ അടങ്ങിയിരിക്കുന്ന അന്നജം വീണ്ടും ചൂടാക്കുമ്പോള്‍ ഗ്ലൂറ്റന്‍ ആയി മാറുന്നു. ഇത് ദഹന പ്രശ്നത്തിന് കാരണമാകും. മാംസത്തില്‍ പ്രോട്ടീനും കൊഴുപ്പും കൂടുതലാണ്. ചൂടാക്കുമ്പോള്‍ ഇവ വിഘടിച്ച് വിഷപദാര്‍ത്ഥങ്ങളായി മാറുന്നു. കൂണില്‍ പ്രോട്ടീനും ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്. ചൂടാക്കുമ്പോള്‍ ഇവ ഇല്ലാതാകുന്നു. ഇത് ദഹന പ്രശ്നത്തിന് കാരണമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക