കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയൻറെ പേരിൽ ഗണപതി ഹോമം. ചക്കുവളളി ക്ഷേത്രത്തിലാണ് ഗണപതി ഹോമം നടത്തിയത്. കുന്നത്തൂർ മണ്ഡലത്തിലെ നവകേരള സദസ് ആദ്യം നിശ്ചയിച്ചിരുന്നത് ഈ ക്ഷേത്ര മൈതാനിയിലായിരുന്നു.
എന്നാൽ, ക്ഷേത്രം വക മൈതാനത്ത് നവകേരള സദസ് നടത്താൻ അനുമതി നൽകിയ തിരുവിതാംകൂർ ദേവസ്വം ബോൻഡിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.
അതേസമയം, കൊല്ലം ജില്ലയിലെ പത്തനാപുരം, പുനലൂർ, കൊട്ടാരക്കര കുന്നത്തൂർ മണ്ഡലങ്ങളിലാണ് മന്ത്രിസഭ ഇന്ന് പര്യടനം നടത്തുന്നത് പൗരപ്രമുഖന്മാരുമായുള്ള മുഖ്യമന്ത്രിയുടെ യോഗം രാവിലെ കൊട്ടാരക്കരമണ്ഡലത്തിലാണ് തീരുമാനിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക