മിക്കവരെയും അലട്ടുന്ന ഒന്നാണ് വിട്ടുമാറാത്ത ക്ഷീണം. ആവശ്യത്തിന് ഉറക്കവും വിശ്രമവുമൊക്കെ ലഭിച്ചിട്ടും എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നവരുണ്ട്. ഇത്തരത്തിലുള്ള ക്ഷീണം അകറ്റാന്‍ ഭക്ഷണകാര്യത്തില്‍ അല്‍പ്പം മാറ്റം വരുത്തിയാല്‍ മതിയാകും. ക്ഷീണം അകറ്റാനായി കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് പരിശോധിക്കാം.
പ്രോട്ടീനും ഫൈബറും സമൃദ്ധമായി അടങ്ങിയ ഓട്സ് കഴിച്ച് ഒരു ദിവസം തുടങ്ങാം. നാരുകള്‍, പൊട്ടാസ്യം, വിറ്റാമിനുകള്‍, കാര്‍ബോഹൈഡ്രേറ്റ് എന്നിവയാല്‍ സമ്പന്നമായ വാഴപ്പഴം ക്ഷീണം അകറ്റാനുള്ള നാച്വറല്‍ എനെര്‍ജി ബൂസ്റ്ററാണ്. നിര്‍ജലീകരണം ഒഴിവാക്കി ശരീരരത്തെ ആരോഗ്യപ്രദമാക്കാനും ശാരീരികപ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യത്തിന് ജലാംശം നിര്‍ബന്ധമാണ്
മത്സ്യം, കോഴിഇറച്ചി എന്നിവയില്‍ പ്രോട്ടീന്‍ കൂടുതലും സാച്ചുറേറ്റഡ് ഫാറ്റ് കുറവുമാണ്. ഇത് ഹൃദയാരോഗ്യത്തിനും ഉത്തമമാണ്. വാല്‍നട്ട്, ബദാം, പിസ്ത, ഫ്ളാക്സ് സീഡ്, ചിയ സീഡ് എന്നിവ എനെര്‍ജി ബൂസ്റ്റിങ് വിഭവങ്ങളാണ്. കോഫിക്കു പകരം ഫ്രഷ് ജ്യൂസ്, ഗ്രീന്‍ ടീ എന്നിവ കഴിക്കുന്നതുവഴി ക്ഷീണം അകറ്റാം. മുഴുധാന്യങ്ങള്‍, ബ്രൗണ്‍ ബ്രഡ്, പാല് തുടങ്ങി പ്രോസസ് ചെയ്യാത്ത ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
പ്രതികരിക്കാൻ ഇവിടെ എഴുതുക