സോണി പിക്ചേഴ്സ് നെറ്റ്വര്‍ക്ക്സ് ഇന്ത്യയുമായുള്ള (സിഎംഇപിഎല്‍) ലയന സമയപരിധി നീട്ടാന്‍ ആവശ്യപ്പെട്ട് സീ എന്റര്ടെയ്ന്മെന്റ്. ഈ മാസം 21 വരെയാണ് നിര്‍ദിഷ്ട ലയനത്തിന്റെ സമയ പരിധി. കള്‍വര്‍ മാസ്ക്, ബംഗ്ലാ എന്റര്‍ടൈന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയെ ഇതിനായി സീ എന്റര്‍ടൈന്‍മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡ് (സെഡ്ഇഇഎല്‍) സമീപിച്ചിരുന്നു.
10 ബില്യണ്‍ ഡോളറാണ് ലയന മൂല്യം കണക്കാക്കുന്നത്. ലയനത്തിനായി കോമ്പറ്റീഷന് കമ്മീഷന് ഓഫ് ഇന്ത്യ, എന്‍എസ്ഇ, ബിഎസ്ഇ, കമ്പനിയുടെ ഓഹരി ഉടമകള്‍, വായ്പാദാതാക്കള്‍ എന്നിവരില്‍ നിന്നും അംഗീകാരം ലഭിച്ചിട്ടുണ്ട്. ഈ വര്‍ഷം ഓഗസ്റ്റില്‍ നാണഷല് കമ്പനി ലോ ട്രൈബ്യൂണലിന്റെ (എന്‍സിഎല്‍ടി) മുംബൈ ബഞ്ച് ലയനാനുമതി നല്‍കിയിരുന്നു.
സോണി പിക്ചേഴ്സ് നെറ്റ്വര്‍ക്ക് തലവന്‍ എന്‍. പി സിങ്ങിനെ പുതിയ കമ്പനിയുടെ നേതൃത്വം ഏല്‍പ്പിക്കാന്‍ സോണി സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. സംയോജിത സ്ഥാപനത്തിന്റെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് ഭൂരിഭാഗവും സോണി ഗ്രൂപ്പാണ് നാമനിര്‍ദ്ദേശം ചെയ്യുന്നത്. നിലവിലെ എസ്പിഎന്‍ഐ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ എന്‍ പി സിംഗ് ഉള്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക