വായുവിലൂടെ ഫോൺ ചാർജ് ചെയ്യുന്ന സാങ്കേതികവിദ്യ പരിചയപ്പെടുത്താനൊരുങ്ങി പ്രമുഖ ചൈനീസ് ടെക് കമ്പനിയായ ഇൻഫിനിക്സ്. എയർ ചാർജ് എന്ന സാങ്കേതിക വിദ്യയാണ് കമ്പനി പരിചയപ്പെടുത്താനിരിക്കുന്നത്.
2024 ജനുവരിയിൽ നടക്കാനിരിക്കുന്ന കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോയിൽ ആയിരിക്കും ഈ സാങ്കേതിക വിദ്യകൾ അവതരിപ്പിക്കുക.
കേബിളുകളുടെ സഹായമില്ലാതെ സ്മാർട്ട് ഉപകരണങ്ങൾ ചാർജ് ചെയ്യാൻ സാധിക്കുന്ന ഒരു വയർലെസ് ചാർജിങ് രീതിയാണ് ഇൻഫിനിക്സിന്റെ എയർ ചാർജ്.
ഉപകരണങ്ങൾ ചാർജറിൽ തൊടാതെ ചാർജറിന് സമീപം വെറുതെ വെച്ചാൽ തന്നെ ചാർജ് ആകുന്ന രീതിയാണ് ഇത്. ചാർജറിന്റെ 20 സെന്റീമീറ്റർ ചുറ്റളവിൽ ഉപകരണം വച്ചാൽ ഇത്തരത്തിൽ ചാർജ് ചെയ്യാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക