കൃത്യസമയം പാലിക്കുന്നതില്‍ ഒന്നാം സ്ഥാനം നേടി ആകാശ എയര്‍. കൃത്യസമയം പാലിക്കുന്നതുമായി ബന്ധപ്പെട്ട് വ്യോമയാന മന്ത്രാലയം പുറത്തിറക്കിയ റാങ്കിംഗ് ലിസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിരുന്നത്. ഇന്‍ഡിഗോയാണ് രണ്ടാം സ്ഥാനത്തുള്ളത്. 2023 നവംബറില്‍ സര്‍വീസുകളില്‍ 78.2% കൃത്യത (ഓണ്‍-ടൈം പെര്‍ഫോമന്‍സ് – ഒ.ടി.പി) പാലിച്ചാണ് ആകാശ ഒന്നാമതെത്തിയത്.
ഡല്‍ഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നീ നാല് വിമാനത്താവളങ്ങളിലേക്കുള്ള സര്‍വീസ്, വരവ്, പുറപ്പെടല്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് എല്ലാ എയര്‍ലൈനുകളുടെയും ഓണ്‍-ടൈം പെര്‍ഫോമന്‍സ് സൂചിക കണക്കാക്കിയത്. 72.8 ശതമാനം ഒ.ടി.പിയോടെ വിസ്താര മൂന്നാമതും 62.5 ശതമാനം ഒ.ടി.പിയോടെ എയര്‍ ഇന്ത്യ നാലാമതും എത്തി. 41.8 ശതമാനം ഒ.ടി.പിയോടെ സ്പൈസ് ജെറ്റാണ് അഞ്ചാമത്.
ഷെഡ്യൂള്‍ അനുസരിച്ച് വിമാനക്കമ്പനികള്‍ കൃത്യസമയത്ത് പുറപ്പെടുന്നതിന്റെ അടിസ്ഥാനത്തിലാണ് ഒ.ടി.പി പ്രകടനം അളക്കുന്നത്. ഷെഡ്യൂള്‍ ചെയ്ത എത്തിച്ചേരല്‍ സമയത്തിന്റെ 15 മിനിറ്റിനുള്ളില്‍ എത്തുമ്പോഴോ ഷെഡ്യൂള്‍ ചെയ്ത പുറപ്പെടല്‍ സമയത്തിന്റെ 15 മിനിറ്റിനുള്ളില്‍ പുറപ്പെടുമ്പോഴോ ആണ് ഒരു ഫ്ലൈറ്റ് കൃത്യസമയം പാലിച്ചതായി കണക്കാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക