തേജ സജ്ജയെ നായകനാകുന്ന പ്രശാന്ത് വർമ്മ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യ ചിത്രം ‘ഹനു-മാൻ’ന്റെ ട്രെയിലർ പുറത്തിറങ്ങി.
പ്രശാന്ത് വർമ്മയുടെ സിനിമാറ്റിക് യൂണിവേഴ്സിൽ നിന്നുള്ള ആദ്യ ചിത്രമാണിത്. ശ്രീമതി ചൈതന്യ അവതരിപ്പിക്കുന്ന ഈ ചിത്രം പ്രൈംഷോ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ കെ നിരഞ്ജൻ റെഡ്ഡിയാണ് നിർമ്മിക്കുന്നത്.
തേജയുടെ സഹോദരിയായി വരലക്ഷ്മി ശരത്കുമാർ പ്രത്യക്ഷപ്പെടുന്ന ചിത്രത്തിൽ വിനയ് റായ് പ്രതിനായകന്റെ വേഷത്തിൽ എത്തുന്നു. ഗെറ്റപ്പ് ശ്രീനു, സത്യ, രാജ് ദീപക് ഷെട്ടി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ദാശരധി ശിവേന്ദ്ര ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് ഹരി ഗൗര, അനുദീപ് ദേവ്, കൃഷ്ണ സൗരഭ് എന്നിവർ ചേർന്നാണ് സംഗീതം പകരുന്നത്.
തെലുങ്ക്, ഹിന്ദി, മറാത്തി, തമിഴ്, കന്നഡ, മലയാളം, ഇംഗ്ലീഷ്, സ്പാനിഷ്, കൊറിയൻ, ചൈനീസ്, ജാപ്പനീസ് തുടങ്ങി നിരവധി ഭാഷകളിലായാണ് സിനിമ പുറത്തിറങ്ങുന്നത്. 2024 ജനുവരി 12 സംക്രാന്തി ദിനത്തിൽ ചിത്രം തിയറ്ററുകളിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക