പല്ലുകളിലെ നിറ വ്യത്യാസം ഇന്ന് മിക്കവരെയും അലട്ടുന്ന പ്രശ്നങ്ങളിലൊന്നാണ്. പല്ലുകളിലെ മഞ്ഞ നിറം പലരുടെയും ആത്മവിശ്വാസത്തെ തന്നെ നശിപ്പിക്കുന്നതാണ്. പല കാരണങ്ങള്‍ കൊണ്ടാകാം പല്ലുകളില്‍ നിറ വ്യത്യാസം വരുന്നത്. മഞ്ഞ നിറം മാറ്റുന്നതിനായി പല മാര്‍ഗങ്ങള്‍ പരീക്ഷിക്കുന്നവരുണ്ട്. പല്ലുകളുടെ മഞ്ഞ നിറം അകറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകള്‍ എന്തൊക്കെയെന്ന് നോക്കാം.
പല്ലുകളുടെ മഞ്ഞ നിറം അകറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന നാടന്‍ വഴികളിലൊന്നാണ് മഞ്ഞള്‍ കൊണ്ട് ദിവസവും പല്ല് തേക്കുന്നത്. ഇങ്ങനെ ചെയ്യുന്നത് പല്ലിലെ മഞ്ഞ നിറം മാറാന്‍ സഹായിക്കും. ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് പല്ല് തേച്ചതിന് ശേഷം ഒരല്‍പ്പം ഉപ്പ് എടുത്ത് പല്ല് തേക്കുന്നത് മഞ്ഞ നിറത്തെയും കറകളെയും കളയാന്‍ സഹായിക്കും.
ഓറഞ്ചിന്റെ തൊലിയോ മാവിലയോ ഉപയോഗിച്ച് പല്ല് വൃത്തിയാക്കുന്നതും പല്ലിലെ കറ മാറാന്‍ സഹായിക്കും. ബേക്കിംഗ് സോഡ പേസ്റ്റ് രൂപത്തിലാക്കി ഇതുകൊണ്ട് പല്ല് തേയ്ക്കുന്നതും പല്ലിലെ കറയെ ആഴത്തില്‍ ചെന്ന് ഇല്ലാതാക്കാന്‍ സഹായിക്കും. ഉമിക്കരി നന്നായി പൊടിച്ച് വിരല്‍ കൊണ്ട് പല്ലില്‍ അമര്‍ത്തി തേക്കുന്നത് പല്ലുകളിലെ കറ മാറാന്‍ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക