യുവ എഴുത്തുകാരൻ അഖിൽ പി ധർമജന്റെ നോവൽ ‘റാം കെയർ ഓഫ് ആനന്ദി’ സിനിമയാകുന്നു. ചിത്രം നവാഗതയായ അനുഷ പിള്ളയാണ് സംവിധാനം ചെയ്യുന്നത്. സംവിധായകൻ കമലിന്റെ അസോസിയേറ്റ് ആയിരുന്ന അനുഷ വി കെ പ്രകാശിന്റെയും സംവിധാന സഹായിയായിരുന്നു.
വെൽത്ത് ഐ സിനിമാസിന്റെ ബാനറിൽ വിഘ്നേഷ് വിജയകുമാർ ആണ് ചിത്രം നിർമ്മിക്കുന്നത്.
കൊച്ചി ഗ്രാന്റ് ഹയാത്തിൽ നടന്ന ചടങ്ങിൽ വെൽത്ത് ഐ ഗ്രൂപ്പ് സിഇഒ വിഘ്നേഷ് വിജയകുമാറും കമലും ചേർന്നാണ് സിനിമയുടെ പ്രഖ്യാപനം നടത്തിയത്. മലയാളം–തമിഴ് ഭാഷകളിലായി അണിയിച്ചൊരുക്കുന്ന സിനിമയിലെ താരങ്ങളെ സംബന്ധിച്ച വിവരങ്ങൾ അറിയിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക