ന്യൂഡല്‍ഹി: ഡൽഹിൽ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ വിമാന സര്‍വീസ് നടത്തുമെന്ന് ഡിസംബര്‍ 30ന്. ജനുവരി 16 മുതല്‍ പ്രതിദിന സര്‍വീസ് ആരംഭിക്കുമെന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
അയോധ്യയിലെ മര്യാദ പുരുഷോത്തം ശ്രീ റാം ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിലെ വിപുലീകരിച്ച റണ്‍വേയില്‍ നിന്ന് എ-321/ ബി- 737 വിഭാഗത്തില്‍പ്പെട്ട വിമാനങ്ങള്‍ക്ക് വരെ സര്‍വീസ് നടത്താന്‍ സാധിക്കുന്നതാണ്.
അയോധ്യയിലേക്കുള്ള ആദ്യ വിമാനമായ ഐഎക്സ് 2789 ഡല്‍ഹിയില്‍ നിന്ന് ഡിസംബര്‍ 30ന് രാവിലെ 11 മണിക്കാണ് പുറപ്പെടുക. അയോധ്യയില്‍ 12.20ന് എത്തിച്ചേരും.
അയോധ്യയില്‍ നിന്ന് തിരിച്ചുള്ള ഐഎക്സ് 1769 വിമാനം ഉച്ചയ്ക്ക് 12.50നാണ് അയോധ്യയില്‍ നിന്ന് യാത്ര തിരിക്കുക. 1.20 മണിക്കൂറിനുള്ളില്‍ ഉച്ചയ്ക്ക് 2.10 ഓടേയാണ് വിമാനം ഡല്‍ഹിയില്‍ എത്തുമെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക