തിരുവനന്തപുരം: ചികിത്സയ്ക്കായി കെപിസിസി പ്രസിഡന്റ് കെ സുധാകരന് ഈ മാസം അമേരിക്കയിലേക്ക് പേകും. ന്യൂറോ സംബന്ധമായ ചികിത്സക്കായാണ് യാത്ര. ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതിനാല്‍ മാസങ്ങളായി കെ സുധാകരന് കേരളത്തില്‍ ചികിത്സ തേടുന്നുണ്ട്. ഇത് പോരെന്ന രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം കണക്കിലെടുത്താണ് അമേരിക്കയിലേക്കുള്ള യാത്ര.
രണ്ടാഴ്ചയിലേറെ സംഘടനാ തിരക്കുകളില്‍ നിന്ന് മാറി നില്‍ക്കേണ്ടിവരുമെന്ന് അദ്ദേഹം കെപിസിസി ഭാരവാഹികളെ അറിയിച്ചു. അധ്യക്ഷന്റെ ചുമതല തല്കാലം മറ്റാര്‍ക്കും നല്‍കിയേക്കില്ല. അറ്റാച്ച്ഡ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സഹഭാരവാഹികള്‍ ചേര്‍ന്നാവും പാര്‍ട്ടിയെ ചലിപ്പിക്കുക.
അതേസമയം ശനിയാഴ്ച നടക്കാനിരിക്കുന്ന ഡിജിപി ഓഫിസ് മാര്‍ച്ചിന് കെ സുധാകരന് തന്നെ നേതൃത്വം നല്‍കും. എന്നാല്‍ ജനുവരിയില്‍ നടത്താനിരിക്കുന്ന കെപിസിസി പ്രസിഡന്റിന്റെ കേരളയാത്രതീയതിയില് മാറ്റം വന്നേക്കാം. വിസ ലഭിക്കുന്നതനുസരിച്ചേ യാത്രാ തീയതി തീരുനമാനിക്കുകയുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക